പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് ജുമാ മസ്ജിദിൽ നിസ്കാരത്തിന് എത്തിയ യുവാവിന് മർദ്ദനമേറ്റതായി പരാതി. പള്ളിപ്പറമ്പിലെ എ പി അജ്നാസിനാണ് മർദ്ദനമേറ്റത്.
അജ്നാസ് പള്ളിയിൽ മൊബൈൽ ഫോൺ ഉപയോഗിച്ചത് ചോദ്യം ചെയ്തതാണ് മർദ്ദനത്തിൽ കലാശിച്ചത്. മർദ്ദനമേറ്റ അജ്നാസ് കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ ചികത്സ തേടി. പള്ളിപറമ്പിലെ നൂറുദ്ദിന്റെ പേരിൽ കുട്ടിയുടെ പിതാവ് മയ്യിൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.