നാട്ടിലേക്ക് മടങ്ങവേ വിമാനത്തില്‍ കയറിയ മലപ്പട്ടം സ്വദേശി മരിച്ചു

 



 

റിയാദ്- നാട്ടിലേക്ക് മടങ്ങവേ വിമാനത്തില്‍ കയറിയിരുന്നപ്പോള്‍ ശാരീരികാസ്വാസ്ഥ്യമുണ്ടായി കണ്ണൂര്‍ സ്വദേശി മരിച്ചു. മജ്മയില്‍ ബൂഫിയ നടത്തുന്ന കണ്ണൂര്‍ ശ്രീകണ്ഠപുരം മലപ്പട്ടം മരിയാകണ്ടി സ്വദേശി മമ്മദ് കുഞ്ഞി (54) ആണ് മരിച്ചത്.ഇന്ന് ഉച്ചക്ക് 12 മണിക്ക് റിയാദ് വിമാനത്താവളത്തിലാണ് സംഭവം.

റിയാദില്‍ നിന്ന് കണ്ണൂരിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് ഇദ്ദേഹം ടിക്കറ്റെടുത്തിരുന്നത്. വിമാനത്തില്‍ കയറി ബെല്‍റ്റിട്ടപ്പോഴാണ് ശാരീരികാസ്വാസ്ഥ്യമുണ്ടായത്. ഉടന്‍ തന്നെ കിംഗ അബ്ദുല്ല ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒരു മാസമായി മജ്മയില്‍ ചികിത്സയിലായിരുന്നു. അബൂബക്കര്‍ ആയിശ ദമ്പതികളുടെ മകനാണ്

Previous Post Next Post