കണ്ണൂർ:-ജില്ലയിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ലോകാരോഗ്യ ദിനം ആചരിച്ചു. ലോകാരോഗ്യ സംഘടന രൂപീകൃതഏായ ഏപ്രിൽ ഏഴാണ് എല്ലാവർഷവും ലോകാരോഗ്യ ദിനമായി ആചരിച്ചു പോരുന്നത്. ഈ വർഷം ഇതിന്റെ 75ാം വാർഷികം കൂടിയാണ്. 'എല്ലാവർക്കും ആരോഗ്യം' എന്നതാണ് ഈ വർഷത്തെ ലോകാരോഗ്യ ദിന സന്ദേശം.
കണ്ണൂർ ജില്ലാശുപത്രിയിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി ഡി എം ഒ ഡോ. ഗ്രിഫിൻ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ ലേഖ വി അധ്യക്ഷത വഹിച്ചു. ജില്ല ആർദ്രം നോഡൽ ഓഫീസർ ഡോ. സച്ചിൻ കെ സി വിഷയാവതരണം നടത്തി. ജില്ല ആശുപത്രി ആർ എം ഒ ഡോ ഇസ്മയിൽ സി വി ടി പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു.
ഡോ. മായ ഗോപാലകൃഷ്ണൻ, ഡോ. ഷാഹിദ കെ ബി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സതീശൻ എന്നിവർ സംസാരിച്ചു. ജില്ലയിലെ മറ്റു വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ സ്ഥാപന മേധാവികളുടെ നേതൃത്വത്തിൽ ദിനാചാരണവും ലോകാരോഗ്യ ദിന പ്രതിജ്ഞ എടുക്കലും നടന്നു