മയ്യിൽ : മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ: ഹയർ സെക്കൻഡറി സ്കൂൾ എസ് എസ് എൽ സി 1995-96 ബാച്ചിൻ്റെ രണ്ടാമത് പൂർവ്വ വിദ്യാർത്ഥി സംഗമം 'ഒപ്പരം- 96' ഏപ്രിൽ 23 ഞായർ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ സ്കൂളിൽ നടക്കും. വി.കെ രാജീവൻ മാസ്റ്റർ ചൂളിയാട് ഉദ്ഘാടനം നിർവഹിക്കും.
ഇന്ത്യ ബുക്സ് ഓഫ് റെക്കാർഡിന് അർഹയായ അവാൻസ, കലാഭവൻ മണി ഫൗണ്ടേഷൻ പ്രഥമ ബാല്യശ്രീ പുരസ്കാരം ലഭിച്ച വൈഖരി സാവൻ, എൽ. എസ്എ.സ്, യു.എസ്. എസ് വിജയികളായവർ, സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്ത സഹപാഠികളുടെ മക്കൾ, ഹെയർ ഡൊണേഷൻ ചെയ്ത പി.പി സുധീഷിന്റെ മകൻ ധ്രുവ് റാം, ഷൈന ഇ.കെയുടെ മകൾ വി.പി അശ്വതി എന്നിവർക്കും ചടങ്ങിൽ അനുമോദനം നൽകും.
സഹപാഠിയും എഴുത്തുകാരനുമായ ഗിരീഷ് കുടുവവും ചിത്രകാരനും പാട്ടുകാരനുമായ ദിലേഷ് മലപ്പട്ടത്തിനും ആദരം നൽകും. തുടർന്ന് വിവിധ കലാ-കായിക പരിപാടികളും അരങ്ങേറും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 9526575645, 9747303241