മയ്യിൽ : നവ കേരള ഗ്രന്ഥാലയം ചെറുപഴശ്ശിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 7 മുതൽ ആരംഭിച്ച നിറവൊരുക്കം-2023 അവധിക്കാലം ആനന്ദ കാലം എന്ന പരിപാടിയുടെ സമാപനം കേരള ഫോക്ലോർ അക്കാദമിയുടെ സെക്രട്ടറി ഡോ.എ വി അജയകുമാർ ഉദ്ഘാടനം ചെയ്തു. ചിത്രം ചലച്ചിത്രം, നടനവീട് തുടങ്ങിയ വിവിധ ക്യാമ്പുകളിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും എസ്എസ്എൽസി പ്ലസ് ടു ഉന്നത വിജയികൾക്കുള്ള അനുമോദനവും നടന്നു. പി കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു.
സി.വി പ്രേമരാജൻ ആശംസ അർപ്പിച്ചു സംസാരിച്ചു. അനീഷ് ജി.വി സ്വാഗതവും രമിന പി.പി നന്ദിയും പറഞ്ഞു.