ചെക്കിക്കളം :- KSKTU മാണിയൂർ വില്ലേജ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പെൻഷൻ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു.CPI(M) മയ്യിൽ ഏറിയ കമ്മറ്റി അംഗം എൻ.അശോകൻ ഉൽഘാടനം ചെയതു.KSKTU മയ്യിൽ ഏറിയ ജോ: സെക്രട്ടറി മാണക്കര ബാബുരാജ് അദ്ധ്യക്ഷ്യം വഹിച്ചു.CPI(M) മാണിയൂർ ലോക്കൽ സെക്രട്ടറി പി.ദിവാകരൻ, KSKTU മയ്യിൽ ഏറിയ വൈസ് പ്രസിഡണ്ട് കണിയത്ത് മുകുന്ദൻ, ഏറിയ എക്സിക്യൂട്ടീവ് അംഗം സി.സുജാത എന്നിവർ സംസാരിച്ചു. വില്ലേജ് പ്രസിഡണ്ട് കുതിരയോടൻ രാജൻ സ്വാഗതം പറഞ്ഞു.വി.വി.ഷീല നന്ദി പറഞ്ഞു.