കണ്ണൂർ യൂണിവേഴ്സിറ്റി ബി.എസ്.സി മൈക്രോ ബയോളജിയിൽ മൂന്നാം റാങ്ക് നേടിയ അമയ ഷാജിയെ അനുമോദിച്ചു


കണ്ണാടിപ്പറമ്പ് : കണ്ണൂർ യൂണിവേഴ്സിറ്റി ബി.എസ്.സി മൈക്രോ ബയോളജിയിൽ മൂന്നാം റാങ്കും സർസയ്യദ് ഇൻസ്റ്റിറ്റൂട്ടിൽ നിന്നും ഒന്നാം സ്ഥാനവും നേടിയ അമയ ഷാജിയെ അനുമോദിച്ചു. കണ്ണൂർ ചെയർമാൻ ടി.ഒ. മോഹനൻ ഉപഹാരം നൽകി. കണ്ണാടിപ്പറമ്പ് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പ്രജിത്ത് മാതോടം, കല്ലിക്കോടൻ രാഗേഷ് എന്നിവർ പങ്കെടുത്തു.

കണ്ണാടിപ്പറമ്പ് പുലൂപ്പിയിലെ പരേതനായ സുബേദാർ വണ്ണാരത്ത് ഷാജിയുടെയും സിന്ധു കെ.വി യുടെയും മകളാണ് അമയ ഷാജി.

Previous Post Next Post