കൊളച്ചേരി:-പാമ്പുരുത്തി ദ്വീപിലേക്ക് പുതിയ പാലം പണിയാൻ നടപടി തുടങ്ങി. PWD പാലം എഞ്ചിനിയേഴ്സ് സ്ഥലം സന്ദർശിച്ചു. ഏറ്റെടുക്കാനുള്ള സ്ഥലങ്ങൾ മാർക്ക് ചെയ്തു. പ്രളയത്തിന് ശേഷം LDF സർക്കാർ പ്രഖ്യാപിച്ചതാണ് പുതിയ പാലം.
കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൽ മജീദ് നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ.രമേശൻ , CPIM മയ്യിൽ ഏരിയാ കമ്മിറ്റിയംഗം എം.ദാമോദരൻ, കൊളച്ചേരി ലോക്കൽ സെക്രട്ടറി ശ്രീധരൻ സംഘമിത്ര, LC അംഗങ്ങളായ കെ.രാമകൃഷ്ണൻ മാസ്റ്റർ, എ. കൃഷ്ണൻ ,പി പി കുഞ്ഞിരാമൻ, നാറാത്ത് LC അംഗം സഫീർ പാമ്പുരുത്തി, ജില്ലാ പഞ്ചായത്ത് അംഗം കെ. താഹിറ, കൊളച്ചേരി പഞ്ചായത്ത് അംഗം. അബ്ദുൾസലാം, മൻസൂർ പാമ്പുരുത്തി തുടങ്ങിയവർ പങ്കെടുത്തു.