കണ്ണാടിപ്പറമ്പ്:-നാറാത്ത് ഗ്രാമ പഞ്ചായത്ത് അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനാഘോഷം സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് മെമ്പർ കെ വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. കണ്ണാടിപറമ്പ് വടക്കേ കാവിൽ അശോകം വച്ചു പിടിപ്പിച്ചും പുല്ലുപ്പി കടവിൽ കണ്ടൽ തൈകൾ നട്ടുമാണ് ഉദ്ഘാടനം ചെയ്തത്.
പഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ കെ എൻ മുസ്തഫ, മെമ്പർ മാരായ അജിത, മിഹ്റാബി, ഷീബ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജൈവ വൈവിധ്യ ബോർഡ് ജില്ലാ കോർഡിനേറ്റർ സുഹാദ പദ്ധതി വിശദീകരിച്ചു.
ഗ്രാമ പഞ്ചായത്ത് സെക്രട്ടറി രാഹുൽ രാമചന്ദ്രൻ സ്വാഗതവും ഹെഡ് ക്ലാർക്ക് ശ്രീശൻ നന്ദിയും പറഞ്ഞു.