ചേലേരി :- മുൻ പ്രധാനമന്ത്രി ശ്രീ രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു.
രാവിലെ ചേലേരിമുക്ക് അബ്ദുറഹിമാൻ സ്മാരക മന്ദിരത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും നടന്നു. ദിനാചരണ പരിപാടി ഡി.സി.സി ജനറൽ സിക്രട്ടറി ശ്രീ കെ.സി.ഗണേശൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ശ്രീ എൻ.വി.പ്രേമാനന്ദൻ അദ്ധ്യക്ഷം വഹിച്ചു. ദളിത് കോൺഗ്രസ്സ് സംസ്ഥാന സിക്രട്ടറി ദാമോദരൻ കൊയിലേരിയൻ, കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സിക്രട്ടറി പി.കെ.രഘുനാഥൻ ,യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മറ്റിയംഗം യഹിയ പള്ളിപ്പറമ്പ് ,എന്നിവർ പ്രസംഗിച്ചു. മണ്ഡലം കോൺഗ്രസ്സ് ജനറൽ സിക്രട്ടറിമാരായ ഇ.പി.മുരളീധരൻ സ്വാഗതവും എം.സി.അഖിലേഷ് നന്ദിയും പറഞ്ഞു.