പള്ളിപ്രത്തും ചെറുതാഴം കക്കോണിയിലും UDF ന് വിജയം


കണ്ണൂർ : കണ്ണൂർ കോർപ്പറേഷൻ പള്ളിപ്രം ഡിവിഷൻ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സീറ്റ് നിലനിർത്തി .യുഡിഎഫിലെ എ ഉമൈബ എൽഡിഎഫിലെ ടിവി റുക്സാനയെ 1015 വോട്ടിന് പരാജയപ്പെടുത്തി.കഴിഞ്ഞ തവണ യുഡിഎഫ്ന് 701 ലീഡ് ആയിരുന്നു.

ചെറുതാഴം കക്കോണിയിലും യുഡിഎഫിന് അട്ടിമറി വിജയം. ഉപതെരഞ്ഞെടുപ്പ് നടന്ന ചെറുതാഴം പഞ്ചായത്തിലെ കക്കോണി വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി യു.രാമചന്ദ്രൻ 80 വോട്ടുകൾക്ക് വിജയിച്ചു.


Previous Post Next Post