നീറ്റ് യുജി പരീക്ഷയിൽ 177–ാം റാങ്കിന്റെ തിളക്കത്തിൽ അസ്ന


തളിപ്പറമ്പ് :- നീറ്റ് യുജി പരീക്ഷയിൽ നേട്ടം കൊയ്ത് നടുവിൽ സ്വദേശി വി പി അസ്ന ഷെറിൻ (21). 720ൽ 703 മാർക്കോടെ ദേശീയ തലത്തിൽ 177ാം റാങ്കും ഒബിസി കാറ്റഗറിയിൽ 31ാം റാങ്കും സ്വന്തമാക്കി. മൂന്ന് വർഷത്തെ പരിശ്രമത്തിനാണ് മികച്ച ഫലം ലഭിച്ചതെന്നും ഡൽഹിയിലെ എയിംസിൽ ചേരാനാണ് ആഗ്രഹമെന്നും അസ്ന പറയുന്നു.

പത്താം ക്ലാസിൽ പഠിക്കുമ്പോൾ സിഎ ആയിരുന്നു മോഹം. പ്ലസ്ടു കഴിഞ്ഞപ്പോൾ എന്നാൽ നീറ്റ് എഴുതി നോക്കാം എന്നായി. ഒരു മാർ‍ക്കിനാണ് അന്ന് മെറിറ്റ് സീറ്റ് നഷ്ടപ്പെട്ടത്. അതോടെ, നീറ്റ് കിട്ടണമെന്നത് സ്വപ്നമായി. അങ്ങനെയാണ് കോഴിക്കോട് സ്വകാര്യ എൻട്രൻസ് കോച്ചിങ് സെന്ററിൽ എത്തുന്നത്.

മണിക്കൂറുകളോളം പഠിക്കുകയല്ല പഠിക്കുന്ന സമയം നന്നായി വിനിയോഗിക്കുകയാണ് വിജയ മന്ത്രമെന്ന് അസ്ന ഷെറിൻ പറയുന്നു. നടുവിൽ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനായ വി പി മൂസാൻ കുട്ടി- കെ.പി.ബുഷറ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: അജ്നാസ്, അനൂഷ.

Previous Post Next Post