കൊളച്ചേരി: - ദേശീയ തൊഴിലുറപ്പ് തൊഴിലാളികളുടെ കരുത്തുറ്റ സംഘടനയായ എൻ ആർ ഇ ജി വർക്കേഴ്‌സ് യൂണിയൻ കൊളച്ചേരി പഞ്ചായത്ത് സമ്മേളനം ജില്ലാ കമ്മിറ്റി അംഗംസ :ഇ സജീവൻ ഉദ്ഘാടനം ചെയ്തു. എ.കൃഷ്ണൻ സ്വാഗതം പറഞ്ഞു .പി പി കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. കെ സിന്ധു രക്തസാക്ഷി പ്രമേയവും കെ കോമളവല്ലി അനുശോചനം പ്രമേയവും അവതരിപ്പിച്ചു. അഭിവാദ്യം ചെയ്തുകൊണ്ട് സി പത്മനാഭൻ,വി രമേശൻ, കെ വി പത്മജ,പി പ്രീത,കെ പത്മിനി,എം കെ ഷീബഎന്നിവർ സംസാരിച്ചു .
ഭാരവാഹികൾ
പി വി ചന്ദ്രമതി - സെക്രട്ടറി
കെ കോമളവല്ലി, എം ഗൗരി - ജോ:സെക്രട്ടറിമാർ
പി.പി കുഞ്ഞിരാമൻ - പ്രസിഡന്റ്
കെ നിഷ, പി ഇന്ദിര - വൈ: പ്രസിഡണ്ട്മാർ
സി പത്മനാഭൻ - ട്രഷറർ