തായംപൊയിൽ എ എൽപി സ്കൂളിൽ വായന മാസാചരണം


മയ്യിൽ: -
തായംപൊയിൽ എ എൽപി സ്കൂൾ, സഫ്ദർ ഹാശ്മി ഗ്രന്ഥാലയത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വായന മാസാചരണത്തിന് തിങ്കളാഴ്ച തുടക്കമാവും. വായനയെ പ്രോത്സാഹിക്കുന്നതിനുതകുന്ന വിവിധ ങ്ങളായ പരിപാടികളാണ് ജൂൺ 19 വായന ദിനം മുതൽ ജൂലൈ 18 വരെയുള്ള ഒരു മാസക്കാലം ആസൂത്രണം ചെയ്തിട്ടുള്ളത്. 

 ജൂൺ 19 ന് വൈകീട്ട് 3 മണിക്ക് വി മനോമോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. വായന ദിന പ്രതിജ്ഞ, വായന സന്ദേശം, പുസ്തക പ്രദർശനം തുടങ്ങിയവ ദിനാചരണത്തിന്റ ഭാഗമായി 19 ന് നടക്കും. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും ചടങ്ങിൽ നിർവഹിക്കും. അമ്മവായന, ഡിജിറ്റൽ പുസ്തക നിർമ്മാണം, വായന കുറിപ്പുകൾ തയ്യാറാക്കൽ, വായനശാല സന്ദർശനം, എഴുത്തുകാരുടെ അനുസ്മരണങ്ങൾ, വായന മത്സരം തുടങ്ങി വിവിധ പരിപാടികൾ മാസാചരണത്തിന്റെ ഭാഗമായി നടക്കും.

Previous Post Next Post