ചേലേരി :- ഭാരതീയ ദളിത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അയ്യങ്കാളി ചരമ വാർഷികം പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി ആചരിച്ചു. നൂഞ്ഞേരി കോളനിയിൽ നടന്ന യോഗത്തിൽ കെ. ഭാസ്കരൻ അധ്യക്ഷത വഹിച്ചു.
ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടരി ദാമോദരൻ കൊയിലേരിയൻ ഉദ്ഘാടനം ചെയ്തു. കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി സെക്രട്ടരി പി.കെ.രഘുനാഥൻ അനുസ്മരണ പ്രഭാഷണം നടത്തി. കെ.രാഗേഷ് സ്വാഗതവും കെ.രമേശൻ നന്ദിയും പറഞ്ഞു.