ചന്ദ്രൻ തെക്കെയിലിൻ്റെ നിര്യാണത്തിൽ അനുസ്മരണയോഗം ചേർന്നു


കൊളച്ചേരി :-
പ്രശസ്ത നാടക വിദ്യാഭ്യാസ പ്രവർത്തകനായ ചന്ദ്രൻ തെക്കെയിലിന്റെ നിര്യാണത്തിൽ കലാ സാംസ്കാരികപ്രവർത്തകരുടെ നേതൃത്വത്തിൽ അനുസ്മരണയോഗം സംഘടിപ്പിച്ചു.

കൊളച്ചേരി പഞ്ചായത്ത് സാംസ്കാരിക സമിതി പ്രസിഡണ്ടും, ഗ്രാമ പഞ്ചായത്ത് അംഗവുമായ പി.വി വത്സൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

വിദ്യാഭ്യാസ സ്റ്റാൻറിംങ് കമ്മിറ്റി ചെയർമാൻ കെ ബാലസുബ്രഹ്മണ്യം, പ്രശസ്ത മാധ്യമ പ്രവർത്തകൻ കെ.ബാലകൃഷ്ണൻ ,  നാടകകൃത്ത് ശ്രീധരൻ സംഘമിത്ര, വി വി ശ്രീനിവാസൻ മാസ്റ്റർ , കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ , സി.ശ്രീധരൻ മാസ്റ്റർ , എം.വി ഷിജിൻ , കമ്പിൽ പി രാമചന്ദ്രൻ, അരുൺ കുമാർ , കെ.വി ശങ്കരൻ , അശോകൻ പെരുമാച്ചേരി, സുബ്രൻ കൊളച്ചേരി എന്നിവർ  പ്രസംഗിച്ചു.

കൊളച്ചേരി നാടക സംഘം ചെയർമാൻ വത്സൻ കൊളച്ചേരി സ്വാഗതം പറഞ്ഞു.



Previous Post Next Post