നാറാത്ത് : മടത്തിക്കൊവ്വല്‍ ബദ്‌രിയ്യ റിലീഫ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ SSLC, ഹയര്‍സെക്കന്ററി, ബിരുദ വിദ്യാര്‍ഥികള്‍ക്കായി ഏകദിന ക്യാംപ് നടത്തി. Come to boost എന്ന പേരിലുള്ള പരിപാടി ബദ്‌രിയ്യ റിലീഫ് സെല്‍ പ്രസിഡന്റ് അബ്ദുള്ള നാറാത്തിന്റെ അധ്യക്ഷതയിൽ കണ്ണൂര്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ടി .കെ രത്‌നകുമാര്‍ ഉദ്ഘാടനം ചെയ്തു. ബദ്‌രിയ റിലീഫ് സെല്‍ പോലുള്ള സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും പുതുതലമുറയ്ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്റെ ശോഭനമായ ഭാവിക്ക് ഗുണകരമാവുമെന്നും അദ്ദേഹം പറഞ്ഞു.
ബിഹേവിയര്‍ മോഡിഫിക്കേഷന്‍, ആത്മാഭിമാന വര്‍ദ്ധന, സാമൂഹിക കഴിവുകളുടെ ശാക്തീകരണം, ക്രിയേറ്റീവ് അവതരണം, കമ്മ്യൂണിക്കേഷന്‍ ചലഞ്ച്, സംവാദവും ചര്‍ച്ചയും, ചോദ്യോത്തര സെഷന്‍, കരിയര്‍ ഗൈഡന്‍സ്, രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ സെഷന്‍ എന്നിവയാണ് ക്യാമ്പിലുണ്ടായിരുന്നത്. പ്രമുഖ മോട്ടിവേഷന്‍ സ്പീക്കറും ലൈഫ് ഡിസൈനറും ട്രെന്‍ഡ് ട്രെയിനറുമായ നസ്‌റുല്‍ ഇസ്ലാം ക്യാംമ്പിന് നേതൃത്വം നല്‍കി.
വാര്‍ഡ് മെമ്പര്‍ സൈഫുദ്ദീന്‍ നാറാത്ത്, മുഹമ്മദ് കുഞ്ഞി പി വി (ബിഎംസി, പ്രസിഡണ്ട്), റഫീഖ്(ബിഎംസി, സദര്‍ മുഅല്ലിം), മുസ്തഫ ഹാജി ബി(BRC ട്രഷറര്‍) എന്നിവര്‍ ആശംസ പറഞ്ഞു. 2022-2023 വര്‍ഷത്തെ എസ്എസ്എല്‍സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു. ബിആര്‍സി വൈസ് പ്രസിഡന്റുമാരായ ഇബ്രാഹിം കെ.എന്‍, ഇബ്രാഹിം കെ.വി, ജോയിന്റ് സെക്രട്ടറിമാരായ കാദര്‍ .ബി, ഫവാസ് സി. കെ, സലാഹുദ്ദീന്‍ കെ.പി, ജാസിം സി.പി ,ഷഹബ് കെ.പി, സാഹിദ് കെ.കെ. ഷമീർ പി.പി, സമ്മാസ്. ടി തുടങ്ങിയവർ നേതൃത്വം നല്‍കി.
ജനറല്‍ സെക്രട്ടറി ഫിറോസ് എ.പി സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ പി.പി റഹീസ് നന്ദിയും പറഞ്ഞു.