നണിയൂർ ലക്ഷ്യ സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ SSLC, പ്ലസ് ടു ഉന്നത വിജയികൾക്കുള്ള അനുമോദനം ജൂൺ 25 ന്


കരിങ്കൽക്കുഴി :- നണിയൂർ ലക്ഷ്യ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ SSLC, പ്ലസ് ടു ഉന്നത വിജയികൾക്കുള്ള അനുമോദനവും ലക്ഷ്യയുടെ ഒന്നാം വാർഷികാഘോഷ പരിപാടികളുടെ ഉദ്‌ഘാടനവും മോട്ടിവേഷൻ ക്ലാസും ജൂൺ 25 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നണിയൂർ എ.എൽ.പി സ്കൂളിൽ വെച്ച് നടക്കും.

കണ്ണൂർ ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്യും.

കൊളച്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ. പി നാരായണൻ, അഡ്വ: കെ. പ്രിയേഷ് എന്നിവർ വിജയികൾക്കുള്ള ഉപഹാര വിതരണം നടത്തും.

Previous Post Next Post