കുറ്റ്യാട്ടൂർ :- കോർലാട് ഇ.എം.എസ് സ്മാരക വായനശാല & ഗ്രന്ഥാലയം,DYFI,AIDWA എന്നിവരുടെ നേതൃത്വത്തിൽ LSS, SSLC ,പ്ലസ്ടു വിജയികളെ അനുമോദിച്ചു. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി റെജി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം പി.ഷീബ അധ്യക്ഷത വഹിച്ചു.
എം.പി പങ്കജാക്ഷൻ,കെ നാരായണൻ,എം.പി രാജേഷ്, പി.കെ പുരുഷോത്തമൻ, കെ.ടി സുമതി, സജിന വി.ടി,അശ്വനി കെ.പി എന്നിവർ സംസാരിച്ചു.
വായനശാല പ്രസിഡണ്ട് ബി.കെ വിജേഷ് സ്വാഗതവും ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി പി. സനിൽ നന്ദിയും പറഞ്ഞു.
ഉന്നത വിജയികളായ നയൻതേജ് കെ,നൈനിക പിപി,ഇഷ എ,പൃഥ്വിരാജ് ബി,വൈഭവ് കെ,ദിവ്യ കെ,അഭിന കെ പി ,വിഷ്ണു ബാലകൃഷ്ണൻ,കൃഷ്ണേന്ദു കെ,റിയാരാജ്,നന്ദന കെ ,അദ്വൈത് പിവി ,പ്രണവ് രാജ് ബി,ആരോമൽ എൻ ,നയന കെ,മുഹമ്മദ് എടി എന്നിവർ അനുമോദനം ഏറ്റുവാങ്ങി.