ബി ജെ പി മയ്യിൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഭവദാസൻ നമ്പൂതിരിയുമായി സമ്പർക്ക പരിപാടി നടത്തി


മയ്യിൽ :- നരേന്ദ്രമോദി സർക്കാറിന്റെ ഒൻപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന സമ്പർക്ക അഭിയാന്റെ ഭാഗമായി ബി ജെ പി മയ്യിൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ രാധാകൃഷ്ണൻ മയ്യിൽ ഇടൂഴി ആയുർവേദ ഹോസ്പിറ്റൽ അധിപനും ആയുർവേദാചാര്യനുമായ ഭവദാസൻ നമ്പൂതിരിയെ കണ്ട് സംസാരിച്ചു.

 സമ്പർക്ക പരിപാടിയിൽ ജില്ലാ ജനറൽ സെക്രട്ടറി എം.ആർ സുരേഷ്, മണ്ഡലം ജനറൽ സെക്രട്ടറി ശ്രീഷ് മീനാത്ത്മ, ഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി റിട്ട: കേണൽ സാവിത്രി അമ്മ കേശവൻ എന്നിവർ പങ്കെടുത്തു .

2018 ലെ ധന്വന്തരി അവാർഡ് ജേതാവ് കൂടിയാണ് ഡോ: ഭവദാസൻ നമ്പൂതിരി . അദ്ദേഹത്തിന്റെ മകൻ ഡോ:ഉമേഷ് നമ്പൂതിരി , ഭാര്യ ഡോ: ധന്യ എന്നിവരുമായും സംസാരിച്ചു. മയ്യിലിന്റെ ആതുരസേവനത്തിന് പുറമെ മയ്യിലിന്റയും സമീപ പ്രദേശങ്ങളിലെയും സാമൂഹിക സാംസ്കാരിക മേഖലകളിലും ഇടൂഴി കുടുംബം നൽകിയ സേവനം വിലമതിക്കാൻ പറ്റാത്തതാണ് എന്ന് എ.എൻ രാധകൃഷ്ണൻ പറഞ്ഞു. 


Previous Post Next Post