കെ.വി.രവീന്ദ്രൻ സ്മാരക ഗ്രാമപ്രതിഭാ പുരസ്കാരം സമർപ്പണവും അനുമോദനവും ജൂലൈ 30ന്


കരിങ്കൽക്കുഴി: -
സാമൂഹ്യ പ്രവർത്തകനും കെ എസ് & എ സി പ്രസിഡൻ്റുമായിരുന്ന കെ. വി. കെ.വി.രവീന്ദ്രൻ്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ കൊളച്ചേരി  ഗ്രാമപ്രതിഭാ പുരസ്കാരം മാതൃകാ കർഷകൻ കരുമാരത്തില്ലത്ത് നാരായണൻ നമ്പൂതിരിപ്പാടിന് ജൂലൈ 30 ന് ഞായറാഴ്ച സമർപ്പിക്കും.

വൈകു: 4 മണിക്ക് നണിയൂർ എ എൽ പി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ഡോ.ഖലീൽ ചൊവ്വ പുരസ്കാര സമർപ്പണം നിർവഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി.അബ്ദുൾ മജീദ് ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കും.കെ.വി.രവീന്ദ്രൻ അനുസ്മരണം വിജയൻ നണിയൂർ നിർവഹിക്കും. ജൂറി ചെയർമാൻ വി.ഒ.പ്രഭാകരൻ, കൊളച്ചേരി കൃഷിഭവൻ കൃഷി ഓഫീസർ ഡോ.അഞ്ജു പത്മനാഭൻ, ഗ്രാമ പഞ്ചായത്ത് അംഗം കെ.പി.നാരായണൻ എന്നിവർ സംസാരിക്കും. കെ എസ് & എ സി പ്രസിഡൻറ് വി.വി.ശ്രീനിവാസൻ അധ്യക്ഷനാവും.

Previous Post Next Post