മയ്യിൽ:-മണിപ്പൂരിലെ കരയുന്ന ജനങ്ങൾക്കൊപ്പം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉണ്ട് എന്ന സന്ദേശവുമായി മയ്യിൽ ടൗണിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ ജ്വാലയും ഐക്യദാർഢ്യ സദസ്സും KPCC മെമ്പറും DCC വൈസ് പ്രസിഡന്റുമായ മുഹമ്മദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. DCC സെക്രട്ടറി കെ സി ഗണേശൻ , കെ പി. ചന്ദ്രൻ , പി.പി. മമ്മു, സി.എച്ച് .മൊയ്തീൻ കുട്ടി, ശ്രീജേഷ് കൊയിലേര്യൻ, അനസ് നമ്പ്രം എന്നിവർ സംസാരിച്ചു.