മയ്യിൽ :- മയ്യിൽ വില്ലേജ് ഓഫീസ് റോഡിൽ മംഗലപ്പള്ളി ഇല്ലത്തിനു സമീപം മരം കടപുഴകി വീണു. സമീപത്തെ മണ്ണ് ഇടിയുകയും ചെയ്തു.
ഇന്ന് രാവിലെ അഞ്ചര മണിയോടെയാണ് മാവ് കടപുഴകിവീണത്. ഇതോടെ വാഹന ഗതാഗതവും വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. മരം മുറിച്ചു നീക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നു.