പെരുമാച്ചേരി :- മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് കോൺഗ്രസ് പ്രവർത്തകർ പെരുമാച്ചേരിയിൽ മൗനജാഥയും അനുസ്മരണവും നടത്തി. പെരുമാച്ചേരി കോൺഗ്രസ് മന്ദിരത്തിൽ നടന്ന ചടങ്ങിൽ വി.കെ നാരായണൻ, എം.കുഞ്ഞിക്കണ്ണൻ, എ.കെ കുഞ്ഞിരാമൻ, കെ.എം നാരായണൻ മാസ്റ്റർ, ശിവരാമൻ , സജ്മ.എം, കൃഷ്ണൻ.എ , ശ്രീജേഷ് കൊളച്ചേരി, തുടങ്ങിയവർ അനുസ്മരണ ഭാഷണം നടത്തി.
രവീന്ദ്രൻ ടി.വി, സമ്പത്ത്.എം , സതീശൻ കരിയിൽ, അനന്തൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
അരവിന്ദൻ പെരുമാച്ചേരി സ്വാഗതവും റൈജു പി.വി നന്ദിയും പറഞ്ഞു.