കാട്ടാമ്പള്ളി കൈരളി ബാറിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവം ; പ്രതി നിഷാം അറസ്റ്റിൽ


കാട്ടാമ്പള്ളി :- കാട്ടാമ്പള്ളി കൈരളി ബാറിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കീരീയാട് ചിറക്കൽ സ്വദേശി റിയാസ് ടി. പിയെ കുത്തിക്കൊന്ന കേസിൽ പ്രതി ജിം നിഷാമിനെയാണ് പോലീസ് അഴീക്കോട്‌ വെച്ച് പിടി കൂടിയത്. മൂന്ന് നിരത്ത് സ്വദേശിയായ നിഷാം അഞ്ചുദിവസമായി ഒളിവിൽ ആയിരുന്നു.  കണ്ണൂർ എസിപി ടി. കെ രത്നകുമാറിന്റെ നേതൃത്വത്തിൽ മയ്യിൽ സി. ഐ ടി.പി സുമേഷും സംഘവും ആണ് പ്രതിയെ പിടികൂടിയത്.

 കാട്ടാമ്പള്ളി കൈരളി ബാറിൽ വെച്ച് ഉണ്ടായ തർക്കത്തിൽ കീരീയാട് ചിറക്കൽ സ്വദേശി റിയാസ് ടി. പി കത്തികുത്തേറ്റ് മരണപ്പെടുകയായിരുന്നു .വാക്കു തർക്കത്തിനിടെ കത്തികൊണ്ട് വയറിന് കുത്തേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച റിയാസ് മരണപ്പെട്ടിരുന്നു. 

ചിറക്കൽ കീരിയാട് തോട്ടം ഹൗസിൽ മുസ്തഫയുടെ മകനാണ് റിയാസ്. 

Previous Post Next Post