ഡ്രൈവിങ്ങിനിടെ ഹൃദയാഘാതത്തെ തുടർന്ന് ഓട്ടോ ഡ്രൈവർ മരണപ്പെട്ടു


തലശ്ശേരി : ഡ്രൈവിങ്ങിനിടെ ഹൃദയാഘാതത്തെ തുടർന്ന് ഓട്ടോ ഡ്രൈവർ മരിച്ചു. ഗോപാലപേട്ട സി.പി ഹൗസിൽ നിക്സൺ ജെയിംസ് (52)ആണ് മരിച്ചത്. തലശേരി ഗോപാല പേട്ടയിൽ വൈകിട്ടോടെയാണ് അപകടം. സ്കൂൾ വിദ്യാർഥികളുമായി പോകുകയായിരുന്ന ഓട്ടോയിൽ വെച്ചായിരുന്നു സംഭവം. ഓട്ടോ നിയന്ത്രണം വിട്ട് മതിലിലിടിച്ചു. വിദ്യാർഥികൾക്ക് പരിക്കില്ല.

ഭാര്യ : രേഷ്മ സുന്ദരൻ

മകൻ : ഓൾവിൻ നിക്സൻ.

അമ്മ ബേബി (ഭാർഗവി).

സഹോദരങ്ങൾ : വിൽസൺ ജെയിംസ്, റോജസ് ജെയിംസ്.

സംസ്കാരം സെൻ പീറ്റേഴ്സ് ദേവാലയം ചാലിൽ വെച്ച് നടക്കും.

Previous Post Next Post