കൊളച്ചേരി പഞ്ചായത്തിലെ യൂത്ത് ലീഗ് യൂണിറ്റ് അസംബ്ലി പാമ്പുരുത്തിയിൽ സമാപിച്ചു

 


പാമ്പുരുത്തി:- വർത്തമാന കാല രാഷ്ട്രീയ ഇടങ്ങളിൽ യുവാക്കൾ ജാഗ്രതയോടെ ഇടപെടൽ നടത്തുക അനിവാര്യമെന്ന് മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ് മണ്ഡലം പ്രസിഡണ്ട് നൗഷാദ് പുതുക്കണ്ടം അഭിപ്രായപ്പെട്ടു. വിദ്വേഷത്തിനെതിരെ, ദുർഭരണത്തിനെതിരെ യുവത- ധാർമികത- രാഷ്ട്രീയം എന്ന പ്രമേയത്തിൽ ശാഖാ  ശാക്തീകരണം ലക്ഷ്യമിട്ട് തളിപ്പറമ്പ് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2023 മെയ്‌ 7 മുതൽ ജൂലായ് 31വരെ നടക്കുന്ന  യൂണിറ്റ് അസംബ്ലി കൊളച്ചേരി പഞ്ചായത്തിലെ സമാപന വേദിയായ പാമ്പുരുത്തി ശാഖയിൽ പ്രമേയ പ്രഭാഷണം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പഞ്ചായത്ത് യൂത്ത് ലീഗ്  പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തിയുടെ അധ്യക്ഷതയിൽ കൊളച്ചേരി  പഞ്ചായത്ത് മുസ്‌ലിം ലീഗ്  പ്രസിഡണ്ട് എം അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് മണ്ഡലം ട്രഷറർ ഉനൈസ് എരുവാട്ടി യൂണിറ്റ് അവലോകനത്തിനും, മണ്ഡലം സീനിയർ വൈസ്     പ്രസിഡണ്ട് ഓലിയൻ ജാഫർ പ്രതിജ്ഞക്കും നേതൃത്വം നൽകി. മണ്ഡലം സെക്രട്ടറിമാരായ കരീം മാസ്റ്റർ, പി.കെ ഷംസുദ്ദീൻ, യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ജാബിർ പാട്ടയം, എം മമ്മു മാസ്റ്റർ, മുസ്‌ലിം ലീഗ് ശാഖാ പ്രസിഡണ്ട് വി.പി അബ്ദുൽ ഖാദർ, ജനറൽ സെക്രട്ടറി എം എം അമീർ ദാരിമി, വാർഡ് മെമ്പർ കെ.പി അബ്ദുൽ സലാം, എം അനീസ് മാസ്റ്റർ, എം ആദം ഹാജി, വി.ടി അബൂബക്കർ, സി.കെ അബ്ദുൽ റസാഖ്, എം അബ്ദുള്ള, വി.ടി ആരിഫ് സന്നിഹിതരായിരുന്നു

     ചടങ്ങിൽ എം മുഹമ്മദ് ഹനീഫ ഫൈസി പ്രാർത്ഥന നിർവഹിച്ചു.  യൂത്ത് ലീഗ് ശാഖാ ജനറൽ സെക്രട്ടറി കെ.സി മുഹമ്മദ് കുഞ്ഞി സ്വാഗതവും എം നാസിം  നന്ദിയും പറഞ്ഞു

Previous Post Next Post