മയ്യിൽ സർവീസ് സഹകരണ ബേങ്ക് എ.കെ.ജി നഗർ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു


മയ്യിൽ :- മയ്യിൽ സർവീസ് സഹകരണ ബേങ്കിന്റെ ഒൻപതാമത് ശാഖ ചെക്യാട്ട്കാവ് എ.കെ.ജി നഗറിൽ നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. ഹാൻവീവ് ചെയർമാൻ ടി.കെ ഗോവിന്ദൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. SSLC , പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ബേങ്ക് മെമ്പർമാരുടെ മക്കൾക്കുള്ള അനുമോദനം  മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ എം.വി അജിത നിർവഹിച്ചു. ടി.കെ ഗോവിന്ദൻ മാസ്റ്റർ ആദ്യ നിക്ഷേപം ഏറ്റുവാങ്ങി. വായ്പാ വിതരണവും ലോക്കർ ഉദ്ഘാടനവും കെ.രേഖയും, മൈക്രോ എ ടി എം ഉദ്ഘാടനം എൻ.ബിന്ദുവും നിർവഹിച്ചു.

എ.ടി രാമചന്ദ്രൻ, കെ.ശാലിനി, കെ.ചന്ദ്രൻ , കെ.സി ഹരികൃഷ്ണൻ , എൻ അനിൽകുമാർ, പി.വി ഗംഗാധരൻ, കെ.പി കുഞ്ഞിക്കൃഷ്ണൻ, എൻ.കെ രാജൻ, കെ.പി ശശിധരൻ, കെ.സി സുരേഷ്, കെ.സി രാമചന്ദ്രൻ , കെ.നാരായണൻ , ആർ.വി രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. ബാങ്ക് പ്രസിഡന്റ് എ.ബാലകൃഷ്ണൻ സ്വാഗതവും സെക്രട്ടറി സി.ശ്രീലാൽ നന്ദിയും പറഞ്ഞു.






Previous Post Next Post