മയ്യിൽ :- KSTA തളിപ്പറമ്പ് സൗത്ത് സബ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠന ക്ലാസും കൺവെൻഷനും സംഘടിപ്പിച്ചു. മയ്യിൽ ഐഎംഎൻഎസ്ജിഎച്ച്എസ്എസിൽ നടന്ന പരിപാടി അഡ്വ.എം.സി രാഘവൻ ഉദ്ഘാടനം ചെയ്തു. സബ്ജില്ലാ പ്രസിഡണ്ട് പി പ്രതീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ ജോ. സെക്രട്ടറി പി.വി സുരേന്ദ്രൻ ക്ലാസെടുത്തു. ജില്ലാ എക്സിക്യൂട്ടീവ് പി.പി സുരേഷ് ബാബു ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.കെ വിനോദ് കുമാർ , എം.വി സുനിത എന്നിവർ സംസാരിച്ചു.
സെക്രട്ടറി ടി.രാജേഷ് സ്വാഗതവും ട്രഷറർ കെ.കെ പ്രസാദ് നന്ദിയും പറഞ്ഞു