മയ്യിൽ :- മന്ത്ര TVS മയ്യിൽ സ്പോൺസർ ചെയ്യുന്ന വിന്നേഴ്സ് ട്രോഫിക്ക് വേണ്ടിയുള്ള യംഗ് ചാലഞ്ചേഴ്‌സ് മൺസൂൺ പ്രീമിയർ ലീഗിന്റെ രണ്ടാം ദിവസമായ ഇന്നലെ നടന്ന മത്സരത്തിൽ ചമയം വസ്ത്രാലയം ഒന്നിന് എതിരെ 4 ഗോളുകൾക്ക് ACE ബിൽഡേർസിനെ പരാജയപ്പെടുത്തി. സജിൽ രണ്ട് ഗോളുകളും ഉണ്ണിയും അതുലും ചമയത്തിനു വേണ്ടി ഓരോ ഗോളുകൾ നേടി. ACE നു വേണ്ടി സായൂജ് ആശ്വാസ ഗോൾ നേടി. ചമയത്തിന്റെ സജിലിനെ ഹീറോ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുത്തു.
മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി യുടെ നിര്യാണത്തിൽ ഒരു മിനിറ്റ് അനുശോചനം നടത്തിയതിനു ശേഷം ആണ് കളി ആരംഭിച്ചത്. എൽ.എം നാരായണൻ, മയ്യിലിന്റെ പഴയ കളിക്കാരനായ ബാലൻ എന്നിവർ കളിക്കാരെ പരിചയപ്പെട്ടു.
ഇന്ന് ജൂലൈ 19 ബുധനാഴ്ച മംഗലശ്ശേരി ഇന്റീരിയർസ് & ബിൽഡേർസ്, സ്പാർക്സ് ഓഫ് കോൺകോളിൻ ഗോവയുമായി 5.30 ന് ഏറ്റുമുട്ടും.