കൊളച്ചേരി : പ്രമുഖ വിദ്യാഭ്യാസ ചിന്തകനും , സാംസ്കാരിക നാടകപ്രവർത്തകനുമായ ചന്ദ്രൻ തെക്കെയിൽ അനുസ്മരണ സമ്മേളനം നാളെ ശനിയാഴ്ച രാവിലെ 10 മണിക്ക് കരിങ്കൽക്കുഴി ക്ഷീരോത്പാദന സഹകരണ സംഘം ഹാളിൽ വെച്ച് നടക്കും. ഇറ്റാക്സ് കോളേജ് പൂർവ്വ വിദ്യാർഥികളും അധ്യാപകരും നടത്തുന്ന അനുസ്മരണം ഇറ്റാക്സ് കോളേജ് മുൻ അധ്യാപകനും, പ്രശസ്ത നിരൂപകനും ഗ്രന്ഥകാരനുമായ വി.സി ശ്രീജൻ ഉദ്ഘാടനം ചെയ്യും. പാരലൽ കോളേജ് അസോസിയേഷൻ ജല്ലാ പ്രസിഡണ്ട് കെ.എൻ രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും.
കെ.സി സോമൻ നമ്പ്യാർ, പി.വി വത്സൻ മാസ്റ്റർ, ചൂരായി ചന്ദ്രൻ മാസ്റ്റർ, ഡോക്ടർ പി.കെ ജഗന്നാഥൻ ,കെ.ബാലകൃഷ്ണൻ ,എം.പി രാധാകൃഷ്ണൻ പി.കെ സരസ്വതി, എം.അശോകൻ എ.മുരളി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും.