കമ്പിൽ:-വിദ്വേഷത്തിനെതിരെ,ദുർഭരണത്തിനെതിരെ യുവത- ധാർമികത- രാഷ്ട്രീയം എന്ന പ്രമേയത്തിൽ ശാഖാ ശാക്തീകരണം ലക്ഷ്യമിട്ട് തളിപ്പറമ്പ് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2023 മെയ് 7 മുതൽ ജൂലായ് 31വരെ നടക്കുന്ന യൂണിറ്റ് അസംബ്ലി കൊളച്ചേരി പഞ്ചായത്തിലെ പന്ന്യങ്കണ്ടി ശാഖയിൽ നടന്നു. കൊളച്ചേരി പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി അബ്ദു പന്ന്യങ്കണ്ടിയുടെ അധ്യക്ഷതയിൽ മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ് മണ്ഡലം പ്രസിഡണ്ട് നൗഷാദ് പുതുക്കണ്ടം ഉദ്ഘാടനം നിർവഹിച്ചു.
യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി എൻ.യു. ശഫീഖ് മാസ്റ്റർ പ്രമേയ പ്രഭാഷണം നടത്തി. മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി പി.കെ ശംസുദ്ധീൻ യൂണിറ്റ് വിശകലനത്തിനും പ്രതിജ്ഞക്കും നേതൃത്വം നൽകി. മുസ്‌ലിം ലീഗ് ശാഖാ ജനറൽ സെക്രട്ടറി റഹീസ്, മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി, ജനറൽ സെക്രട്ടറി ജാബിർ പാട്ടയം, വൈസ് പ്രസിഡണ്ട് ഇസ്മായിൽ കായച്ചിറ, കെ എം.സി.സി ഖത്തർ പ്രതിനിധി കെ.എം.പി ഷംസീർ പങ്കെടുത്തു.ചടങ്ങിൽ ശാഖ യൂത്ത് ലീഗ് സെക്രട്ടറി റമീസ് എ പി സ്വാഗതവും ഷാനിബ് നന്ദിയും പറഞ്ഞു.