കൊളോളം:-വയറിംഗ് തൊഴിലാളി ജോലിക്ക് ഇടയിൽ ഷോക്കേറ്റ് മരിച്ചു. വെങ്കണപ്പറമ്പിലെ വീട്ടിൽ ജോലിക്ക് ഇടയിലാണ് സംഭവം. മാമ്പ തയ്യിൽ വളപ്പിൽ പരേതരായ അമ്പു-ദേവകി ദമ്പതികളുടെ മകനും കൊളോളം സ്വദേശിയുമായ ടി.വി സോമശേഖരൻ (70) ആണ് മരിച്ചത്.
ഭാര്യ ചന്ദ്രലേഖ. മക്കൾ: ശ്രുതി, ശ്രേയ. മരുമക്കൾ: സന്ദീപ് (കളക്ടറേറ്റ് കണ്ണൂർ), പ്രജോഷ് (ആർമി). സഹോദരങ്ങൾ: ലക്ഷ്മണൻ (മാമ്പ), പരേതനായ രവീന്ദ്രൻ (മാമ്പ). സംസ്കാരം നാളെ ഞായറാഴ്ച പകൽ 12 മണിക്ക് നാലുപെരിയ കൂടാളി പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.