പുരോഗമന കലാ സാഹിത്യ സംഘം മയ്യിൽ മേഖല സമ്മേളനം സംഘടിപ്പിച്ചു
മയ്യിൽ :-ചരിത്ര നിഷേധത്തിനും , ശാസ്ത്ര നിഷേധത്തിനും എതിരെ സാംസ്കാരിക പ്രവർത്തകർ ഒന്നിക്കണമെന്ന് പുരോഗമന കലാ സാഹിത്യ സംഘം മയ്യിൽ മേഖല സമ്മേളനം ആവശ്യപ്പെട്ടു.
കരിങ്കൽ കുഴി ഭാവന ഗ്രൗണ്ടിൽ ഓപ്പൺ ഏയർ തിയേറ്റർ നിർമ്മിക്കുക. കൊളച്ചേരി പഞ്ചായത്ത് മിനി സ്റ്റേഡിയം നവീകരിക്കണമെന്നും സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു
പുരോഗമന കലാ സാഹിത്യ സംഘം മയ്യിൽ മേഖല സമ്മേളനം മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
സാഹിത്യ പ്രതിഭ പുരസ്കാരം നേടിയ ശ്രീധരൻ സംഘമിത്രക്ക് എൻ. അനിൽ കുമാർ ഉപഹാരം നൽകി ആദരിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം ടി.എം ദിനേശ് സംഘടന രേഖയും. വിനോദ് കെ നമ്പ്രം പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.
ജില്ലാ പ്രസിഡന്റ് ടി.പി വേണുഗോപാലൻ , ജില്ലാ ട്രഷറർ വിജയൻ മാച്ചേരി ,കെ പി കുഞ്ഞി കൃഷ്ണൻ , ശൈലജ തമ്പാൻ , വത്സൻ കൊളച്ചേരി , ടി.പി നിഷ , എ.അശോകൻ പ്രസംഗിച്ചു.
സ്വാഗത സംഘം ചെയർമാൻ പി.വി വത്സൻ സ്വാഗതം പറഞ്ഞു.
ശ്രീധരൻ സംഘമിത്ര അധ്യക്ഷനായി.
ഭാരവാഹികൾ
പ്രസിഡന്റ് : വിനോദ് കെ നമ്പ്രം
വൈസ് പ്രസിഡന്റ്മാർ: -
സി വി സലാം
ശൈലജ തമ്പാൻ
സി എച്ച് സജീവൻ
ഒ.എം മധുസൂതനൻ
സിക്രട്ടറി :-
എ. അശോകൻ
ജോ : സിക്രട്ടറിമാർ: -
രതീശൻ ചെക്കികുളം
ടി.പി നിഷ
ഗിരിഷ് കുടുവൻ
അഭിലാഷ് കണ്ടക്കൈ
ട്രഷറർ :- വത്സൻ കൊളച്ചേരി