കാട്ടാമ്പള്ളി കൈരളി ബാറിൽ യുവാവിനെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ച ആൾ കസ്റ്റഡിയിൽ


മയ്യിൽ :- കാട്ടാമ്പള്ളി കൈരളി ബാറിൽ യുവാവിനെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ച ആൾ കസ്റ്റഡിയിൽ. കൊയിലാണ്ടി പൂക്കോട് സ്വദേശി നജീബിനെ ആണ് മയ്യിൽ സി ഐ ടി.പി സുമേഷ് കസ്റ്റഡിയിൽ എടുത്തത്.

കീരിയാട് സ്വദേശി ടി.പി റിയാസിനെ കൊലപ്പെടുത്തിയ അഴിക്കോട് മൂന്ന് നിരത്തിലെ നിഷാമിനെ ആണ് ഒളിവിൽ പോകാൻ സഹായിച്ചത്. നിഷാമിന് കോഴിക്കോട് കൈരളി ലോഡ്ജിൽ റൂം എടുത്ത് നൽകിയത് നജിബ് ആയിരുന്നു. നിഷാമിനായി അന്വേഷണം വ്യാപിപ്പിച്ചതായി പോലീസ്.

Previous Post Next Post