മയ്യിൽ:-ഇരുവാപ്പുഴ നമ്പ്രത്ത് ജില്ലാ പഞ്ചായത്തിൻ്റെ ഓണത്തിന് ഒരു കൊട്ട പൂവ് പദ്ധതിയുടെ ഭാഗമായി വനിത കർഷക നളിനിയുടെ നേതൃത്വത്തിൽ ത്രിവേണി ജെ എൽ ജി ഗ്രൂപ്പ് കൃഷിയിറക്കിയ ചെണ്ടുമല്ലി പൂക്കളുടെ വിളവെടുപ്പ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം എൻ വി ശ്രീജിനി നിർവഹിച്ചു.
മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം വി അജിത അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ സത്യഭാമ, മയ്യിൽ കൃഷി ഓഫീസർ, കൃഷി അസിസ്റ്റൻ്റുമാരായ ബിനോജ് സി, അഖിൽ പി വി, ഇരുവപ്പുഴ നമ്പ്രം പാടശേഖര സമിതി സെക്രട്ടറി അനൂപ് കുമാർ, സി ഡി എസ് അംഗം ശ്രീജ, ത്രിവേണി ജെ എൽ ജി ഗ്രൂപ്പിലെ വനിത കർഷകരും പങ്കെടുത്തു.
30 സെന്റോളമുള്ള സ്ഥലത്താണ് ചെണ്ടുമല്ലി കൃഷിയിറക്കിയത്. മാതൃകാ പച്ചക്കറി കർഷകൻ ശ്രീധരൻ്റെ മേൽനോട്ടത്തിലാണ് പ്രവർത്തനം നടത്തിയത്.