കണ്ണാടിപ്പറമ്പ്-ജി എച്ച് എസ്സ് എസ്സ് ഓണാഘോഷം നടത്തി

 


കണ്ണാടിപ്പറമ്പ്:-ജി എച്ച് എസ്സ് എസ്സ് കണ്ണാടിപ്പറമ്പിലെ ഓണാഘോഷം പ്രൗഢഗംഭീരമായി നടത്തി."ഓണക്കണ്ണാടി" എന്ന പേരിലുള്ള ഓണാഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ . കെ. രമേശൻ നിർവഹിച്ചു. പാപ്പിനിശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബിജിമോൾ മുഖ്യ പ്രഭാഷണം നടത്തി. PTA പ്രസിഡന്റ്‌  ബൈജു അധ്യക്ഷത വഹിച്ച ചടങ്ങിന് HM  മുരളീധരൻ സ്വാഗതവും സീനിയർ അസിസ്റ്റന്റ് വി. രമ നന്ദിയും പറഞ്ഞു.

സ്കൂൾ അധ്യാപകർ  സ്പോൺസർ ചെയ്ത ഡൈനിംഗ് ടേബിളിന്റെ ഉദ്ഘാടനവും നടന്നു.പൂക്കള  മത്സരത്തോടെയാണ് ഓണാഘോഷങ്ങൾക്ക് ആരംഭം കുറിച്ചത് . കുട്ടികൾ RJ മാരായി അവതരിപ്പിച്ച ' റേഡിയോ കണ്ണാടി ' ഏറെ ശ്രദ്ധ പിടിച്ചു പറ്റി. മാവേലി വേഷം മികച്ചതായിരുന്നു. ത്രികോണ വടംവലി മത്സരം കായിക മത്സരങ്ങൾക്ക്‌ ആവേശം പകർന്നു.

ഓണ സദ്യ രുചിയേറും വിഭവങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു .  കുട്ടികളുടെ കലാപരിപാടികളോടൊപ്പം അധ്യാപികമാരുടെ തിരുവാതിര, സംഘഗാനം എന്നിവയും ഉണ്ടായിരുന്നു. DJ ഡാൻസുകളോടെയാണ് ഓണാഘോഷം അവസാനിച്ചത്.



Previous Post Next Post