വേളം പൊതുജന വായനശാല നവതി ആഘോഷം ഉദ്ഘാടനം ചെയ്തു

 


മയ്യിൽ:-ജന്മി നാടുവാഴിത്ത്വത്തിനെതിരെ കണ്ടക്കൈസമരത്തിന്റെ സിരാകേന്ദ്രമായും,മയ്യിൽ വേളം പ്രദേശത്തിന്റെ സാംസ്കാരിക മുന്നേറ്റങ്ങൾക്കെല്ലാം പ്രധാന പങ്ക് വഹിക്കുകയും ചെയ്ത വേളം പൊതുജന വായനശാലയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന നവതി ആഘോഷത്തിന്റെ ഉദ്ഘാടനം ശ്രീ. എം. വി. ഗോവിന്ദൻമാസ്റ്റർ എം. എൽ. എ. നിർവഹിച്ചു. തിരുവോണദിവസം വൈകുന്നേരം വായനശാല ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ കണ്ണൂർ ജില്ല ലൈബ്രറി കൌൺസിൽ സെക്രട്ടറി ശ്രീ. പി. കെ. വിജയൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന സർക്കാരിന്റെ കർഷക ഭാരതി അവാർഡ് നേടിയ മുതിർന്ന ദേശാഭിമാനി പത്രപ്രവർത്തകൻ ശ്രീ. പി. സുരേശനെയും, സംസ്ഥാനജൂനിയർ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി മൂന്നാം വർഷവും ചാമ്പ്യനായ കുമാരി ആർ. ശിവപ്രിയെയും ചടങ്ങിൽ വെച്ച് ആദരിച്ചു. കണ്ണൂർ ലൈബ്രറി വ്യാപന മിഷൻ കോ ഓഡിനേറ്റർ ശ്രീ. ടി. കെ. ഗോവിന്ദൻ മാസ്റ്റർ, മയ്യിൽ ഗ്രാമ പഞ്ചായത്ത് അംഗം ശ്രീ. കെ. ബിജു. ശ്രീ. പി. സുരേശൻ, ആർ. ശിവപ്രിയ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ ശ്രീ. സി. സി. നാരായണൻ സ്വാഗതവും, ജനറൽ കൺവീനർ ശ്രീ. കെ. പി. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് കണ്ണൂർ ഫോക്ക്ലോർ അക്കാദമിയുടെ സഹായത്തോടെ അത്താഴക്കുന്ന് സൗപർണ്ണിക കലാവേദിയുടെ നാട്ടരങ്ങ് എന്ന നാടൻ പാട്ട് കലാപരിപാടിയും അരങ്ങേറി.



Previous Post Next Post