കണ്ണാടിപ്പറമ്പ് :- ദാറുൽ ഹസനാത്തിന് കീഴിൽ ബംഗാളിൽ സ്ഥാപനം നിർമിക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥലവും ചുറ്റുപാടും സന്ദർശിക്കുന്നതിനും സാങ്കേതിക വശങ്ങൾ പഠിക്കുന്നതിനുമായി പശ്ചിമബംഗാളിലേക്ക് യാത്ര പോകുന്ന ദാറുൽ ഹസനാത്ത് പ്രതിനിധികളായ കെ എൻ മുസ്തഫ ,കെ പി അബൂബക്കർ ഹാജി, എ ടി മുസ്തഫ ഹാജി, സിപി മായിൻ മാസ്റ്റർ, എംവി ഹുസൈൻ ,എൻ.എൻ ശരീഫ് മാസ്റ്റർ എന്നിവർക്ക് ദാറുൽ ഹസനാത്ത് കമ്മിറ്റി വക സമുചിതമായ യാത്രയയപ്പ് നൽകി. വി.എ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു.
ഡോക്ടർ താജുദ്ദീൻ വാഫി, ജമാൽ പി പി, ഈസാ പള്ളിപ്പറമ്പ്, ആലി ഹാജി, മുഹമ്മദലി കെ പി, സത്താർ ഹാജി, ഇ വി മുഹമ്മദ്, അബ്ദുറഹ്മാൻ ഹാജി, അബ്ദുറസാഖ് ഹാജി, കെ സി അബ്ദുല്ല സംബന്ധിച്ചു. പി പി ഖാലിദ് ഹാജി സ്വാഗതവും പി മുഹമ്മദ് കുഞ്ഞി മാസ്റ്റർ നന്ദിയും പറഞ്ഞു.