ബെംഗളൂരു :- ചന്ദ്രനില്‍ സള്‍ഫറിന്റെ സാന്നിധ്യം സ്ഥിരീകരിച്ച് ഐ എസ് ആര് ഒയുടെ ചന്ദ്രയാന്‍-3 ദൗത്യം. ചന്ദ്ര ഉപരിതലത്തില്‍ സഞ്ചരിക്കുന്ന പ്രഗ്യാന്‍ റോവറാണ് സള്‍ഫർ, ഓക്സിജന്‍ അടക്കമുള്ള മൂലകങ്ങളുടേയും സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്.
'റോവറിലുള്ള ലേസര്‍-ഇന്‍ഡസ്ഡ് ബ്രേക്ക്ഡൗണ്‍ സ്പെക്ട്രോസ്കോപ്പ് (എല്‍ഐബിഎസ്) ഉപകരണം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സള്‍ഫറിന്റെ സാന്നിധ്യം അസന്ദിഗ്ധമായി സ്ഥിരീകരിക്കുന്നു', ഐഎസ്ആര് അറിയിച്ചു.
പ്രാഥമിക വിശകലനത്തില്‍ അലുമിനിയം, കാല്‍സ്യം, ഇരുമ്പ്, ക്രോമിയം, ടൈറ്റാനിയം എന്നിവയുടെ സാന്നിധ്യം വെളിപ്പെട്ടിട്ടുണ്ടെന്നും ഐ എസ് ആര് ഒഅറിയിച്ചു. കൂടാതെ മാംഗനീസ്, സിലിക്കണ്‍, ഓക്സിജന്‍ എന്നിവയുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. ഹൈഡ്രജന്റെ സാന്നിധ്യം സംബന്ധിച്ച് പരിശോധനകൾ നടന്ന് വരികയാണെന്നും ഐ എസ് ആര് ഒ വ്യക്തമാക്കി.