കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഓണശ്രീ വില്ലേജ് ഫെസ്റ്റിവൽ സമാപിച്ചു. സമാപന സമ്മേളനം പ്രസിഡന്റ് കെ. പി അബ്ദുൾ മജീദിന്റെ അധ്യക്ഷതയിൽ തളിപ്പറമ്പ് എം എൽ എ എം.വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ പ്രമീള വിശിഷ്ടാതിഥിയായിരുന്നു.
സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ ബാലസുബ്രഹ്മണ്യം , നിസാർ എൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കുടുംബശ്രീ കണ്ണൂർ ജില്ലാമിഷൻ കോർഡിനേറ്റർ പർച്ചേസ് കൂപ്പൺ നറുക്കെടുപ്പും മത്സര വിജയി കൾക്ക് സമ്മാനദാനവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എം സജ്മ സ്വാഗതവും കുടുംബശ്രീ CDS ചെയർ പേഴ്സൺ ദീപ പി.കെ നന്ദിയും പറഞ്ഞു.