നായനാർ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു

 



ചട്ടുകപ്പാറ- CPI(M) ചെറാട്ട് മൂല ബ്രാഞ്ചിന് വേണ്ടി വടക്കേടത്ത് ഗോപി മകൻ സജിലിൻ്റെ പാവനസ്മരണയ്ക്ക് വേണ്ടി നൽകിയ സ്ഥലത്ത് നിർമ്മിച്ച സ: നായനാർ സ്മാരക മന്ദിരം CPI(M) സംസ്ഥാന കമ്മറ്റിയംഗം സ:പി.ജയരാജൻ ഉദ്ഘാടനം ചെയ്തു.

CPI(M) മയ്യിൽ ഏറിയ സെക്രട്ടറി സ: എൻ.അനിൽകുമാർ അദ്ധ്യക്ഷ്യം വഹിച്ചു.ഫോട്ടോ അനാച്ഛാദനം ജില്ലാ കമ്മറ്റി അംഗം സ: കെ.ചന്ദ്രൻ നിർവ്വഹിച്ചു. സ: കൃഷ്ണപ്പിള്ള അനുസ്മരണ പ്രഭാഷണം ജില്ലാ കമ്മറ്റി അംഗം കെ.സി.ഹരികൃഷ്ണൻ മാസ്റ്റർ നടത്തി.ഏറിയ കമ്മറ്റി അംഗം സ: എം.വി.സുശീല ,വേശാല ലോക്കൽ സെക്രട്ടറി സ: കെ. പ്രിയേഷ് കുമാർ, ലോക്കൽ കമ്മറ്റി അംഗം കെ.വി.പ്രതീഷ്, സംഘാടക സമിതി കൺവീനർ പി.ശ്രീധരൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ എ.കൃഷ്ണൻ സ്വാഗതം പറഞ്ഞു.CPI(M) ചെറാട്ട് മൂല ബ്രാഞ്ച് സെക്രട്ടറി  എ.സുകേഷ് നന്ദി രേഖപ്പെടുത്തി.



Previous Post Next Post