പള്ളിപ്പറമ്പ് :- ഇന്ത്യൻ യൂത്ത് കോൺഗ്രസ് പള്ളിപ്പറമ്പ് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യൂത്ത് കോൺഗ്രസ് സ്ഥാപകദിനം ആചരിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗം യഹിയ പള്ളിപ്പറമ്പ് പതാക ഉയർത്തി.
യൂണിറ്റ് പ്രസിഡന്റും വാർഡ് മെമ്പറുമായ മുഹമ്മദ് അശ്രഫ്. കെ, സേവാദൾ ജില്ല ട്രഷറർ മൂസ പള്ളിപ്പറമ്പ്, ബൂത്ത് സെക്രട്ടറി നസീർ.പി ,യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി മുസ്തഹ്സിൻ ടി.പി ,മുനവ്വിർ കെ.പി , നാസർ കെ.എൻ ,നവനീത് .ടി ,ശഹറു റാഫി , അശ്രഫ് തുടങ്ങിയവർ പങ്കെടുത്തു.