മയ്യിൽ ഹയർ സെക്കൻഡറി സ്കൂൾ 1978-79 എസ് എസ് എൽ സി ബാച്ച് സഹപാഠി സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു



മയ്യിൽ:-മയ്യിൽ ഹയർ സെക്കൻഡറി സ്കൂൾ 1978-79 എസ് എസ് എൽ സി ബാച്ച് സഹപാഠി സംഗമവും ഓണാഘോഷവും പെരുവങ്ങൂർ എൽ പി സ്കൂളിൽ സംഘടിപ്പിച്ചു.

സ്കൂൾ ഹെഡ് മാസ്റ്റർ പി പി സുരേഷ് ബാബു ഉദ്ഘാടനം നിർവഹിച്ചു. ബാച്ച് സെക്രട്ടറി എ കെ രാജ്മോഹൻ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് കെ ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു. സി മുഹമ്മദ്‌ അഷ്റഫ്, അമ്പാടി ശാന്ത, ശാർങദരൻ, കെ കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.

മെമ്പറുടെ മകളായ എംസിഎ ഫസ്റ്റ് റാങ്ക് നേടിയ വന്ദന ദിവാകരന് മൊമെന്റോ നൽകി അനുമോദിച്ചു. തുടർന്ന് വിവിധ കലാ-കായിക മത്സരങ്ങളും അരങ്ങേറി.

Previous Post Next Post