കണ്ണൂര്‍:-രാജ്യം ഏറ്റവും ഭീകരമായ ഇരുണ്ട കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ടെലിഗ്രാഫ് എഡിറ്റര്‍ ആര്‍. രാജഗോപാല്‍. എസ്.കെ.എസ്.എസ്.എഫ് മുപ്പത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് വിദ്യാഭ്യാസ വിഭാഗമായ ട്രെന്റ് സംഘടിപ്പിച്ച ദേശീയ വിദ്യാഭ്യാസ സമ്മേളനം ധര്‍മശാലയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ഒരുവിഭാഗത്തിന്റെ വിശ്വാസത്തിനെതിരേ സംസാരിച്ചാല്‍ പോലും എതിര്‍ക്കാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. വിമര്‍ശനങ്ങളെ ശക്തമായി എതിര്‍ക്കാനും അവസരമുണ്ടാകണം. വായനയിലൂടെ നമ്മുടെ ചരിത്രം മനസിലാക്കിയാല്‍ മാത്രമേ ഇത്തരം ചോദ്യങ്ങള്‍ക്കുള്ള മറുപടി പറയുവാന്‍ സാധിക്കൂവെന്നും ആര്‍. രാജഗോപാല്‍ പറഞ്ഞു.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ സത്താര്‍ പന്തല്ലൂര്‍ അധ്യക്ഷത വഹിച്ചു. എം. വിജിന്‍ എം.എല്‍.എ മുഖ്യാതിഥിയായി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട്, ബഷീര്‍ അസ്അദി നമ്പ്രം, റഷീദ് കൊടിയൂറ, ഷംസുദ്ദീന്‍ ഒഴുകൂര്‍, ഷംസാദ് സലീം പൂവ്വത്താണി, ഡോ. എം. അബ്ദുല്‍ ഖയ്യൂം, ഷാഫി മാസ്റ്റര്‍ ആട്ടീരി, ഡോ. മജീദ് കൊടക്കാട് സംസാരിച്ചു. പ്ലീനറി സെഷനില്‍ ബഷീര്‍ അസ്അദി നമ്പ്രം മോഡറേറ്ററായി. ഡോ. ജി. അമൃത് കുമാര്‍, ഡോ. ബഷീര്‍ പനങ്ങാങ്ങര, ഉമര്‍ അബ്ദുസലാം എന്നിവര്‍ പ്രസംഗിച്ചു.
കേരളാ മോഡല്‍ എജുക്കേഷന്‍ എന്ന സെഷനില്‍ എസ്.വി മുഹമ്മദലി മോഡറേറ്ററായി. ഡോ. പി. സരിന്‍, ഡോ. പി.ജെ വിന്‍സന്റ്, അഡ്വ. ഫൈസല്‍ ബാബു എന്നിവര്‍ പ്രസംഗിച്ചു. സമാപനസമ്മേളനം സമസ്ത പ്രസിഡന്റ് സയ്യിജ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. റഷീദ് ഫൈസി വെള്ളായിക്കോട് അധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു സമസ്ത ട്രഷറര്‍ പി.പി ഉമര്‍ മുസ്‌ലിയാര്‍, പാണക്കാട് മുബഷിറലി ശിഹാബ് തങ്ങള്‍, സഫ്‌വാന്‍ തങ്ങള്‍ ഏഴിമല, എ.കെ അബ്ദുല്‍ബാഖി, മാണിയൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, മഹമൂദ് അള്ളാംകുളം, അസ് ലം അസ്ഹരി പൊയ്ത്തുംകടവ്, നാസര്‍ ഫൈസി പാവന്നൂര്‍, ആര്‍.വി അബൂബക്കര്‍ യമാനി, നസീർ മൂര്യാട്, ജമീൽ അഞ്ചരക്കണ്ടി, അബ്ദുള്ള യമാനി അരിയിൽ, റഷീദ് ഫൈസി പൊറോറ പങ്കെടുത്തു. വിവിധ ജില്ലകളില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട വിദ്യാഭ്യാസ പ്രവര്‍ത്തകരും സംഘനാ ഭാരവാഹികളും പങ്കെടുത്തു.