കരാട്ടെ ഗ്രേഡിങ്ങും സർട്ടിഫിക്കറ്റ് വിതരണം നടത്തി


മയ്യിൽ :-  കൊളച്ചേരിമുക്ക് ചൈനീസ് കേന്‍ പോ കരാട്ടെ & കിക്ക് ബോക്സിംഗ് ആഗസ്റ്റ് 13ന് മയ്യിൽ മെയിൻ ഡോ ജോയിൽ വച്ച് നടത്തിയ കരാട്ടെ ടെസ്റ്റിൽ പങ്കെടുത്ത എഴുപതോളം കുട്ടികൾക്കുള്ള ബെൽറ്റും സർട്ടിഫിക്കറ്റ് വിതരണവും മയ്യിലിൽ വച്ച് നടന്നു.

ചടങ്ങിൽ കോഴിക്കോട് വെച്ച് ആഗസ്റ്റ് 19 20 തീയതികളിൽ I.S.K.A ഇന്ത്യൻ ചീഫ്. ഷിഹാൻ.മനോജ് മഹാദേവയും l.S.K .A.world prasidend ഷിഹാൻ Ruban cernuda യും നയിച്ച ഇന്റർനാഷണൽ ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു.

പ്രെവെന്റീവ് ഓഫീസർ  തളിപ്പറമ്പ് സർക്കിൾ അഷറഫ്  ഉദ്ഘാടനം ചെയ്തു. അശോകൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. അബ്ദുൾ ബാസിത്ത് മാസ്റ്റർ സ്വാഗതവും അനീഷ് മാസ്റ്റർ നന്ദിയും പറഞ്ഞു. നിരവധി കുട്ടികളും രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു.




Previous Post Next Post