കുറ്റ്യാട്ടൂര്‍:- ശ്രീകൂറുമ്പക്കാവിൻ്റെ ആരൂഢ സ്ഥാനമായ കതൃക്കോട്ട് കഴകപ്പുരയില്‍ താംബൂല പ്രശ്നചിന്ത നടന്നു. ജോത്സ്യരായ ആലക്കോട് കരിങ്കയം പങ്കജാക്ഷന്, ഷൈജു രാഘവന് ചെറുപുഴ, കൂറുമ്പക്കാവ് സ്ഥാനികന് കതൃക്കോട്ട് മനീഷ് ആയത്താര്‍ എന്നിവര്‍ നേതൃത്വം നല്കി.
കൂറുമ്പക്കാവിലെ തിടപ്പള്ളി പുനര്‍നിര്‍മാണം, മറ്റ് നവീകരണ പ്രവൃത്തികളുടെയും, ക്ഷേത്രം എമ്പ്രോന്‍ സ്ഥാനം അലങ്കരിക്കാൻ പുതിയ ആളെ തീരുമാനിക്കാനും ദേവീഹിതം അറിയുന്നതിന് വേണ്ടിയാണ് താംബൂല പ്രശ്ന ചിന്ത നടന്നത്.