കണ്ണൂർ സന്മാർഗ്ഗ ദർശന സഹോദര ആശ്രമത്തിൽ നവരാത്രി മഹോത്സവ യജ്ഞങ്ങൾക്ക് ഒക്ടോബർ 15ന് ഞായറാഴ്ച തുടക്കമാകും


കണ്ണൂർ :- കണ്ണൂർ ശ്രീ ഹനുമാൻ ദേവസ്ഥാനമായ സന്മാർഗ്ഗ ദർശന സഹോദര ആശ്രമത്തിൽ നവരാത്രി മഹോത്സവ യജ്ഞങ്ങൾ ഒക്ടോബർ 15ന് ഞായറാഴ്ച ആരംഭിച്ച് 25ന് ബുധനാഴ്ച ഏകാദശി മദ്ധ്യാഹ്ന പൂജയോടുകൂടി സമാപിക്കും. സന്ധ്യക്ക് ദീപാരാധന, നാമാർച്ചന, വിശേഷാൽപൂജ, ഭജന, കീർത്തനങ്ങൾ, നാമജപം എന്നിവ ഉണ്ടായിരിക്കും.

ഒക്ടോബർ 22ന് ഞായറാഴ്ച ദുർഗ്ഗാഷ്ടമി ദിനത്തിൽ രാവിലെ ഗ്രന്ഥം വെപ്പ്.

ഒക്ടോബർ 23ന് തിങ്കളാഴ്ച (മഹാനവമി) രാവിലെ ഗ്രന്ഥപൂജ, ആയുധപൂജ.

ഒക്ടോബർ 24ന് വിജയദശമി ദിനത്തിൽ രാവിലെ 7മണിക്ക് വിദ്യാരംഭം, ജഗദ്ഗുരു ശ്രീ ഷിർദ്ദി സായിബാബയുടെ 105മത് മഹാസമാധി ദിനം, നാമാർച്ചന, ആരതി.

ഒക്ടോബർ 25ന് രാവിലെ 8 മണിക്ക് അലങ്കാര പൂജ, തുടർന്ന് ഹനുമൽകുംഭം സമുദ്രത്തിൽ ലയിപ്പിക്കുന്ന പുണ്യ യജ്ഞം, 12 മണിക്ക് ഏകാദശി മദ്ധ്യാഹ്ന പൂജ, മംഗളാരതി എന്നിവയും നടക്കും.

Previous Post Next Post