തിരുവനന്തപുരം :- കേരള സർക്കാരിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവൻ 2022 ലെ മധു കൊട്ടാരത്തിൽ ഗ്രാമീണ നാടക രചന പുരസ്കാരത്തിന് ശ്രീധരൻ സംഘമിത്ര അർഹനായി. നെടുമുടി വേണു ഗ്രാമീണ നാടക സമഗ്ര സംഭാവന പുരസ്കാരം ആര്യനാട് സത്യന് നൽകും. 20,001 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് ഗ്രാമീണ നാടക സമഗ്ര സംഭാവന പുരസ്കാരം. 10,001 രൂപയും ഫലകവും പ്രശസ്തി പത്രവും ആണ് ഗ്രാമീണ നാടകരചനാ പുരസ്കാരം.
ഡിസംബറിൽ ഭാരത് ഭവനിൽ ഒരുക്കുന്ന ചടങ്ങിൽ സാംസ്കാരിക മന്ത്രി സജി ചെറിയാൻ പുരസ്കാരങ്ങൾ വിതരണം ചെയ്യും. ഇബ്രാഹിം വേങ്ങര ചെയർമാനായ ജൂറി പാനലാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്.