കുറ്റ്യാട്ടൂര്‍ :- ജൈവകര്‍ഷക സമിതി കുറ്റ്യാട്ടൂര്‍ യൂണിറ്റ് ജൈവഭൂമികയുടെ നേതൃത്വത്തില്‍ കുറുവോട്ടുമൂല പാടശേഖരത്തിലെ വെള്ളുവയലില്‍ ആറ് ഏക്കർ സ്ഥലത്ത് നടത്തിയ നെല്‍ക്കൃഷിയുടെ വിളവെടുപ്പ് നടന്നു. ജൈവ കര്‍ഷക സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് സി.വിശാലാക്ഷന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതിയംഗം എം.കെ സുകുമാരന്‍ അധ്യക്ഷത വഹിച്ചു.
ജീവാമൃതം, ഹരിത കഷായം, ജൈവരീതിയില്‍ ഉല്‍പാദിപ്പിച്ച വളക്കൂട്ടുകള്‍ എന്നിവ ഉപയോഗിച്ച് തീര്‍ത്തും ജൈവരീതിയിലാണ് ഇവിടെ കൃഷി നടത്തിയത്. ഉമ, ജീരകശാല, വയനാടന്‍ അടുക്വന്‍ എന്നീ നെല്‍വിത്തുകളാണ് കൃഷിക്ക് ഉപയോഗിച്ചത്.
ചടങ്ങിൽ തളിപ്പറമ്പ് താലൂക്ക് ട്രഷറര്‍ കെ.വി ഹരിദാസന്‍, കുറ്റ്യാട്ടൂര്‍ കൃഷിഭവന്‍ അസിസ്റ്റന്റ് കൃഷി ഓഫിസര്‍ കെ.പി വിനയകുമാര്‍, മയ്യില്‍ റൈസ് പ്രൊഡ്യൂസേഴ്സ് കമ്പനി എംഡി ടി.കെ ബാലകൃഷ്ണന്‍, പഞ്ചായത്ത് അംഗം യൂസഫ് പാലക്കന്‍, പി.പുരുഷോത്തമന്‍, സി.ദാമോദരന്‍, കെ.പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.